Header Ads

വായ്‌നാറ്റത്തിൽനിന്നൊരു മോചനം നിങ്ങളാഗ്രഹിക്കുന്നുണ്ടോ ? തുടർന്നു വായിക്കുക

വായ്‌നാറ്റത്തിൽനിന്നൊരു മോചനം നിങ്ങളാഗ്രഹിക്കുന്നുണ്ടോ ? തുടർന്നു വായിക്കുക 


get-rid-of-bad-breath
വായ്‌നാറ്റത്തിൽനിന്നൊരു മോചനം നിങ്ങളാഗ്രഹിക്കുന്നുണ്ടോ ? 


വായ്‌നാറ്റം വല്ലാത്തൊരു പ്രശ്നമാണ്


അലോകും ദർശനയും കുടുംബക്കോടതിയിലാണ്. മറ്റൊന്നുമല്ല അവർ പിരിയാൻ തീരുമാനിച്ചു. വിമലിന്റെ ബോസ് വിമലിനെ കമ്പനിയിൽനിന്ന് പിരിച്ചുവിടുന്നു. വിമൽ ആകെ വിഷമത്തിലാണ്. അയാൾക്ക് അയാളിലുള്ള കോൺഫിഡൻസ് നഷ്ടപ്പെട്ടു. കരൺ കൂട്ടുകാരുടെ കൂട്ടത്തിൽ ഇപ്പോൾ അധികമായും പോകാറില്ല, കാരണം മറ്റൊന്നല്ല . അവരോടു അടുത്തുനിന്നു സംസാരിക്കുമ്പോൾ അവരുടെ മുഖത്തെ ഭാവങ്ങൾ മാറുന്നു. ആദ്യമൊന്നും മനസ്സിലായിരുന്നില്ല . പിന്നെ ഏറ്റവുമടുത്ത കൂട്ടുകാരൻ വൈശാഖ് ആണ് കാര്യം പറഞ്ഞത്. അതോടെ ആ കൂട്ടുകെട്ട് താറുമാറായി.

how-to-get-rid-of-bad-breath

വായ്‌നാറ്റം വല്ലാത്തൊരു പ്രശ്നമാണ്


എന്താണിതിന്റെയൊക്കെ കാര്യം
?


പ്രത്യേകിച്ചൊന്നുമില്ല . ഇവർക്കൊക്കെ കടുത്ത വായ്നാറ്റമുണ്ട്. അതവരുടെ കുറ്റവുമല്ല . ചില അശ്രദ്ധകൾ, ചില കാര്യങ്ങളിലുള്ള മടി, ചില ഹോർമോണുകളുടെ പ്രവർത്തനം. ആരും സ്വന്തമായിട്ട് വായ നാറാണമെന്നുപറഞ്ഞു നടക്കുന്നവരല്ലല്ലോ? നമ്മുടെയൊക്കെ വായിൽനിന്നു കസ്തൂരിയുടെ മണം വരണമെന്നുതന്നെയാണ് നമുക്കൊക്കെ ആഗ്രഹവും.


വായ്‌നാറ്റം ഉണ്ടാകുന്നതെന്തുകൊണ്ട് ?വായ്‌നാറ്റത്തെ എങ്ങനെ ചെറുക്കാനാകും ?


വായ്‌നാറ്റം വലിയൊരു പ്രശ്‌നംതന്നെയാണ്. മറ്റുള്ളവരുമായി നേർക്കുനേരെനിന്നു സംസാരിക്കാനുള്ള ബുദ്ധിമുട്ട്. ആത്മവിശ്വാസംപോലും നഷ്ടപ്പെടുന്ന അവസ്ഥ. ഇതൊക്കെ ഇത്തരക്കാർ വളരെയേറെ അനുഭവിക്കുന്ന ഒരു കാര്യമാണ്.

നമ്മുടെ വായിൽ ഏകദേശം ഇരുന്നൂറോളം ബാക്റ്റീരിയകൾ പ്രവർത്തിക്കുന്നുണ്ട്. നമ്മൾ ബ്രഷ് ചെയ്യുന്ന സമയത്ത് കൃത്യമായിട്ടല്ല അത് ചെയ്യുന്നതെങ്കിൽ ഈ ബാക്റ്റീരിയകൾമൂലം വായ്‌നാറ്റം ഉണ്ടാവാറുണ്ട്.

മോണരോഗങ്ങൾ ഉള്ളവരിൽ വായ്‌നാറ്റം കണ്ടുവരാറുണ്ട്.

ആഹാരം കഴിച്ചതിനുശേഷം, കൃത്യമായി പല്ലുകളും വായും വൃത്തിയാക്കിയില്ലെങ്കിലും ഇങ്ങനെ വായ്‌നാറ്റം അനുഭവപ്പെടാറുണ്ട്.

വായ്‌നാറ്റം ഉണ്ടാകാനുള്ള ചില കാരണങ്ങൾ ഇതാ:


നമ്മൾ ഒരുനേരം പട്ടിണി കിടന്നാൽ, നമ്മുടെ ശരീരത്തുള്ള ഫാറ്റ് കത്തുന്നതുമൂലം ഒരു ദുർഗന്ധം ഉണ്ടാവാറുണ്ട്. അത് വായിലൂടെ പുറത്തേക്കുവരുന്നു.

ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാലും ഇങ്ങനെയുള്ള ദുർഗന്ധം അനുഭവപ്പെടാം.

ഭക്ഷണസാധനങ്ങൾ ചവച്ചരച്ച് കഴിക്കാതിരിക്കുക.

അസിഡിറ്റി   ഉള്ളവർക്ക്   വായ്‌നാറ്റമുണ്ടാവാം

(അസിഡിറ്റി ഉള്ളവർക്ക് ഒരു ചെറു ഉപാധി : കറുത്ത മുന്തിരി ധാരാളമായിട്ടു കഴിക്കുക. അല്ലെങ്കിൽ ഒരു ടീസ്പൂൺ പശുവിൻനെയ്യിൽ ഒരു വെളുത്തുള്ളിയുടെ നീര് ചേർത്ത് ചൂടാക്കി രാവിലെതന്നെ കഴിക്കുക)

ബ്രഷ് ചെയ്യുമ്പോൾ ബ്രഷ് വായയുടെ എല്ലായിടത്തും എത്താതിരിക്കുക. അതിലൂടെ ആഹാരസാധനങ്ങൾ പല്ലിന്റെ ഇടയിലുംമറ്റും പറ്റിപ്പിടിച്ചിരിക്കുക.

വായ്‌നാറ്റമുള്ള വ്യക്തി   മൗത് ഫ്രഷ്നെർ തുടങ്ങി എല്ലാമാർഗ്ഗങ്ങളും പരീക്ഷിച്ചുകഴിഞ്ഞതാണെങ്കിൽ ഒന്ന് ശ്രദ്ധിക്കുക. ചില രോഗങ്ങൾ നമുക്കുണ്ടെങ്കിൽ ഇങ്ങനെ വായ്നാറ്റമുണ്ടാവാം.

ഏതൊക്കെ രോഗങ്ങൾകൊണ്ട് വായ്‌നാറ്റമുണ്ടാവാം ?


പ്രമേഹം
സൈനസ് രോഗങ്ങൾ
സ്ഥിരമായി മൂക്കടപ്പ്, ജലദോഷം, കഫക്കെട്ട്

 
damaged-toothbrush
ഇങ്ങനെയെങ്കിലും ആയില്ലെങ്കിൽ എന്തോന്ന് പല്ലുതേപ്പ് ?

വായ്‌നാറ്റത്തിനുള്ള പ്രതിവിധിയെന്ത് ?


ആദ്യമായി നമ്മുടെ ബ്രഷ് ഒന്ന് ശ്രദ്ധിക്കുക. അതൊരു യുദ്ധം കഴിഞ്ഞുവന്നു തളർന്നോടിഞ്ഞ നിലയിലാണോ ? മറ്റെന്തിനും നമ്മൾ പണം അനാവശ്യമായി മുടക്കാൻ തയ്യാറാണ് . എന്നാൽ നമ്മുടെ ടൂത് ബ്രഷ്. വാങ്ങിയാൽപ്പിന്നെ അതിന്റെ  എല്ലും തോലും തെളിയണം അല്ലെങ്കിൽ കക്ഷിക്ക് മടുത്തിട്ട് ആത്മഹത്യ ചെയ്യണം അതൊന്നു മാറ്റിവാങ്ങണമെങ്കിൽ. ശ്രദ്ധിക്കുക ഒരു ബ്രഷ് രണ്ടോ, കൂടിയാൽ മൂന്നോ മാസംവരെ മാത്രം ഉപയോഗിക്കുക. അപ്പോഴേക്കും അതിന്റെ പതം വന്നിരിക്കും.

remedies-for-bad-breath
ഗ്രാമ്പൂ , ഏലയ്ക്ക, ജീരകം 

ഗ്രാമ്പൂ, ജീരകം, ഏലയ്ക്ക.. ഇവയിൽ ഏതെങ്കിലുമൊന്ന് ഭക്ഷണശേഷം വായിലിട്ടു ചവയ്ക്കുന്നത് വായിൽ ഉണ്ടാകാവുന്ന ബാക്ടീരിയകളെയൊക്കെ കൊന്നൊടുക്കാനും, വാഴയ്ക്ക് ഒരു ഫ്രഷ് സുഗന്ധം പകരുവാനും സാധിക്കുന്ന ഒന്നാണ്. കണ്ടിട്ടില്ലേ ? ഹോട്ടലുകളിൽ ഭക്ഷണശേഷം ബില് അടയ്ക്കുമ്പോൾ അവിടെ ഒരു ചെറിയ പാത്രത്തിൽ പെരുംജീരകം വച്ചിട്ടുണ്ടായിരിക്കും. ഇനി മടിക്കേണ്ട . ബില്ല് കൊടുത്തതിനുശേഷം ഒരു സ്പൂൺ പെരുംജീരകം എടുത്തോളൂ.. എന്നിട്ടു നല്ലവണ്ണം ചവച്ചരച്ച് ഇറക്കിക്കോളൂ.

curd-for-bad-breathing
വായ്‌നാറ്റത്തിൽനിന്നൊരു മോചനം നിങ്ങളാഗ്രഹിക്കുന്നുണ്ടോ ?


അധികം പുളിയില്ലാത്ത തൈര് ഈ പറഞ്ഞ വേണ്ടാത്ത ബാക്റ്റീരിയകളെ കൊന്നൊടുക്കാനുള്ള നല്ലൊരു ഉപാധിയാണ് . ഭക്ഷണശേഹം അല്പം തൈര് കവിൾക്കൊള്ളുക. ഏകദേശം ഒരു മൂന്നുമിനിട്ടുവരെ അത് വായിൽത്തന്നെ സൂക്ഷിക്കുക. ശേഷം തുപ്പിക്കളഞ്ഞിട്ടു വായ കഴുകുക.

baking-soda-to-cure-bad-breath
ബേക്കിങ്  സോഡാ 


ബേക്കിങ് സോഡാ  നല്ലൊരു ഉപാധിയാണ്. അരഗ്ലാസ്സ് വെള്ളത്തിൽ ഒരു കാൽ ടീസ്പൂൺ ബേക്കിങ് സോഡാ നല്ലതുപോലെ കലക്കി അഞ്ചുമിനിറ്റ് നേരത്തേക്ക് വായിൽ കവിൾക്കൊള്ളുക. ശേഹം തുപ്പിക്കളഞ്ഞു വായ കഴുകാം.

lemon-and-orange-for -bad-breathing
ചെറുനാരങ്ങയും ഓറഞ്ചും 


ഭക്ഷണശേഷം ഒരു ചെറുനാരങ്ങയുടെ കാൽഭാഗം മുറിച്ചത് കഴിക്കുകയോ (ബുദ്ധിമുട്ടാണ്) അല്ലെങ്കിൽ ഒരു ഓറഞ്ചിന്റെ അല്ലി കഴിക്കുകയോ ചെയ്യുക. ഇതും നല്ലൊരു ഉപാധിയാണ്.

ബാഡ് ബ്രീത് അല്ലെങ്കിൽ വായ്‌നാറ്റം വല്ലപ്പോഴുമൊക്കെ ഉള്ളവർക്കുവേണ്ടിയുള്ള സാധാരണ കാര്യങ്ങളാണ് ഇവിടെ പറഞ്ഞുവച്ചത്.

ഇനി വായ്‌നാറ്റം കൊണ്ട് പൊറുതിമുട്ടിക്കഴിയുന്നവർക്കുവേണ്ടിയുള്ള ഉപാധിയാണ്.


betel-leaves-to-cure-bad-breath
വെറ്റിലക്കൊടിയുടെ തിരി 


വെറ്റിലക്കൊടിയുടെ തിരി എടുത്തതിനുശേഷം നല്ലതുപോലെ വെയിലത്തുവച്ച് ഉണക്കിപൊടിക്കുക. അതിനുശേഷം ഒരു അല്പം പൊടി എടുത്ത് ഒരു ടീസ്പൂൺ തേനിൽ  ചേർത്ത് കഴിക്കുക. എന്തുചെയ്‌തിട്ടും വായ്‌നാറ്റം മാറാത്തവർക്ക് വീട്ടിൽത്തന്നെ ചെയ്യാവുന്ന നല്ലൊരു ഉപാധിയാണിത്. 

irattimadhuram-for-bad-breath
ഇരട്ടിമധുരം

ഇരട്ടിമധുരം ( ആയുർവേദ കടകളിൽ വാങ്ങിക്കാൻ കിട്ടും) ഒരു ചെറുതുണ്ടെടുത്ത് ചവച്ചുകൊണ്ടിരിക്കുന്നത്, വായിലെ അനാവശ്യ ബാക്ടീരിയകളെ അകറ്റി വായ്ക്ക് സുഗന്ധംപകരാൻ ഉതകുന്ന ഒന്നാണ്. 


(നിങ്ങൾക്ക് ഈ ടിപ്സ് ഇഷ്ടപ്പെട്ടെങ്കിൽ ഈ പോസ്റ്റിനുതാഴെയുള്ള കമെന്റ് ബോക്സിൽ നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാവുന്നതാണ്. ഇഷ്ടപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാവുന്നതാണ്. നിങ്ങൾക്ക് ഇനിയും ഇതിനെക്കുറിച്ച് സംശയങ്ങൾ ഉണ്ടെങ്കിൽ ഇവിടെ ചോദിക്കുക. നന്ദി )

1 comment:

  1. Sands Casino & Resort Las Vegas
    The Sands Casino & Resort is your ideal destination to explore 1xbet Las Vegas' unique and enchanting attractions. septcasino From award-winning restaurants, luxurious ‎Restaurants · ‎Restaurants 인카지노 · ‎Shows

    ReplyDelete

Powered by Blogger.