Tuesday, April 8 2025

Header Ads

നാട്ടറിവുകൾ -നുറുങ്ങുകൾ, പൊടിക്കൈകൾ, ഒറ്റമൂലികൾ, നാടോടിക്കഥകൾ, പഴംചൊല്ലുകൾ

നാട്ടറിവുകൾ 

നാട്ടറിവുകൾ


നാട്ടറിവുകൾ - പുതിയൊരു ബ്ലോഗ് - നുറുങ്ങുകൾ, പൊടിക്കൈകൾ, ഒറ്റമൂലികൾ, നാടോടിക്കഥകൾ, പഴംചൊല്ലുകൾ .. അങ്ങനെ നമ്മുടെ നാട്ടിലുള്ള എന്തിനെക്കുറിച്ചും ഇതിൽ വിവരണങ്ങളുണ്ടാവും. മുഴുവനായും മലയാളത്തിലുള്ള ഒരു ബ്ലോഗ് ആയിരിക്കും ഇത്.

നാട്ടറിവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഗ്രാമീണമായ അറിവുകൾ, തദ്ദേശീയമായ അറിവുകൾ എന്നൊക്കെയാണ് . തലമുറകളായി, പാരമ്പര്യമായി കിട്ടിയ ഇത്തരം നാട്ടറിവുകൾ ഏതൊരുകാലത്തും വികസിച്ചുകൊണ്ടേയിരിക്കും. പഴമക്കാർ, പ്രകൃതിയുമായി ഇണങ്ങിച്ചേർന്നു ജീവിച്ചു അനുഭവസമ്പത്തിലൂടെ സ്വായത്തമാക്കിയതാണ് ഈ നാട്ടറിവുകൾ.

ഗ്രാമീണജനതയുടെ ജീവിതശൈലി, ആചാരവിശ്വാസങ്ങൾ, കലാപൈതൃകങ്ങൾ, വാങ്മയചിത്രങ്ങൾ, ഐതീഹ്യങ്ങൾ, വാമൊഴിചരിത്രം, നാട്ടുസംഗീതം, ഭക്ഷണരീതികൾ, നാട്ടുചികിത്സ, കൃഷിയറിവുകൾ ഇവയെല്ലാംതന്നെ നാട്ടറിവുകളുടെ പട്ടികയിൽ പെടുത്താം.

ഇന്നു നാം കാണുന്ന, അനുഭവിക്കുന്ന ആധുനികതയുടെ സാഹിത്യവും, കലാരൂപങ്ങളും, ചികിത്സകൾ, നിർമ്മാണപ്രക്രീയകൾ എല്ലാംതന്നെ നാട്ടറിവുകളുടെ വികസിതരൂപങ്ങളാണ്. നമ്മുടെ നാട്ടിൽനിന്നല്ല, മറ്റേതു നാട്ടിൽനിന്നാണെങ്കിലും ഇങ്ങനെ പകർന്നുകിട്ടിയതെല്ലാംതന്നെ നാട്ടറിവുകളുടെ ഗണത്തിൽ പെടുന്നു.  ഇങ്ങനെയുള്ള നാട്ടറിവുകൾ ഉപയോഗപ്പെടുത്തി ആധുനിക വൈദ്യശാസ്ത്രം പല പുതിയമരുന്നുകളും കണ്ടുപിടിച്ചിട്ടുണ്ട്.

മാനവ\രാശി സഹസ്രാബ്ദങ്ങളുടെ അനുഭവങ്ങളിലൂടെ    നേടിയെടുത്ത അറിവും ശേഷിപ്പുമൊക്കെ സംരക്ഷിക്കുന്നതിനായി എല്ലാവർഷവും ഓഗസ്റ്റ് 22  നാട്ടറിവ് ദിനമായി ആചരിച്ചുപോരുന്നു.

കൂടുതൽ വിവരങ്ങളുമായി എത്തുന്നതുവരെ, നന്ദി ! നമസ്കാരം

Leave a Comment

No comments:

Powered by Blogger.