Header Ads

വെളിച്ചെണ്ണ ശരീരത്തിന് ഹാനികരമാണോ ? What is bad about coconut oil?

വെളിച്ചെണ്ണ ശരീരത്തിന്  ഹാനികരമാണോ ? What is bad about coconut oil?

what-is-bad-about-coconut-oil



അല്ല എന്നുതന്നെയാണ് ഉത്തരം. പാരമ്പരാഗതമായിത്തന്നെ മലയാളികൾ അവരുടെ വിവിധങ്ങളായ ഭക്ഷ്യവസ്തുക്കളിൽ ഒരു പ്രധാന പാചകമാധ്യമായി കരുതിയിരുന്ന വെളിച്ചെണ്ണ എന്നുമുതലാണ് രോഗകാരണമാകും എന്ന് മുദ്രകുത്തപ്പെട്ടത്? കാലങ്ങളായി പലസ്ഥലങ്ങളിലും വെളിച്ചെണ്ണയുടെ ഉപയോഗത്തെക്കുറിച്ച് പല ചർച്ചകളും നടന്നിരുന്നു. വെളിച്ചെണ്ണയുടെ ഉപയോഗം ഹൃദ്രോഗം ഉണ്ടാക്കുമെന്നുള്ള പൊതുധാരണ ശരിയല്ല എന്നുള്ളത് ശാസ്ത്രീയമായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇന്നും അലോപ്പതി ഡോക്ടർമാർക്ക് വെളിച്ചെണ്ണ ഉപയോഗിക്കാനുള്ള നിർദ്ദേശം രോഗികൾക്ക് കൊടുക്കാനുള്ള ധൈര്യം കൈവന്നിട്ടില്ല.

What is bad about coconut oil?


വെളിച്ചെണ്ണയിൽ കൊളസ്‌ട്രോൾ ഉണ്ടെന്നുള്ള പൊതുവായ ധാരണ ശരിയല്ല. മൃഗങ്ങളിലും മനുഷ്യരിലും മാത്രമാണ് കൊളസ്‌ട്രോൾ കാണപ്പെടുന്നത് എന്നുള്ളതും തെളിയിക്കപ്പെട്ടുകഴിഞ്ഞു. സസ്യങ്ങളിലും കൊളസ്‌ട്രോൾ ഇല്ലെന്നുള്ളത് ഇക്കൂട്ടർക്ക് സമചിത്തല്ലേ പറ്റൂ. വെളിച്ചെണ്ണയിൽ കൊളസ്‌ട്രോൾ ഇല്ലെന്നുതന്നെയല്ല, തേങ്ങയുടെ കാമ്പിൽ കാണപ്പെടുന്ന സസ്യസ്റ്റീറോളുകളും നാരുകളും കൊളസ്‌ട്രോൾ രക്തത്തിലേക്ക് കയറുന്നത് തടയുന്നുമുണ്ട്. ശാസ്ത്രീയമായി നോക്കിയാൽ വെളിച്ചെണ്ണ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നില്ല എന്നുള്ളതാണ് സത്യം.നല്ലെണ്ണ വ്യാപകമായി ഉപയോഗിക്കുന്ന തമിഴ്നാട്ടിലും വെളിച്ചെണ്ണ വ്യാപകമായി ഉപയോഗിക്കുന്ന കേരളത്തിലും ഹൃദ്രോഗികളുടെ എന്നതിൽ വലിയ വ്യത്യാസമില്ല എന്നുള്ളതുതന്നെ വെളിച്ചെണ്ണയല്ല ഹൃദ്രോഗബാധയിലെ മുഖ്യ വില്ലൻ എന്നുളളത് ഊഹിക്കാവുന്നതേയുള്ളൂ. കുറച്ചുകാലംമുന്നേ ജന്തുക്കളിൽ നടത്തിയ പരീക്ഷണങ്ങളിലും വെളിച്ചെണ്ണ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

വെളിച്ചെണ്ണ നമ്മുടെ പാചകകാര്യങ്ങളിൽ നമ്മെ ഏറെ സഹായിച്ചിരുന്നതും ആഹാരവസ്തുക്കൾ ഏറെ സ്വാദിഷ്ടമാക്കിയിരുന്നതും നമുക്കറിയാം. വെളിച്ചെണ്ണയുടെ ഗുണമോ ദോഷമോ അല്ല, മറിച്ച് അതുപയോഗിക്കുനന്ന വ്യക്തിയുടെ ശരീരഘടനയും, ശരീരപ്രകൃതിയുമാണ് അത് ദോഷകരമാക്കുന്നതിനുള്ള അടിസ്ഥാനകരണമെന്നു നമുക്കൂഹിക്കാം. പച്ചവെളിച്ചെണ്ണയിലോ, പച്ചത്തേങ്ങയിലോ പാചകം ചെയ്ത ആഹാരം കഴിച്ചാൽ യാതൊരു കുഴപ്പങ്ങളും സംഭവിക്കുന്നില്ല. എന്നാൽ ഇത് പരോക്ഷമായി ശരീരത്തിലെ സിറം കൊളസ്ട്രോളിനെ കുറയ്ക്കുന്നുമുണ്ട്. സിറം കൊളസ്‌ട്രോൾ കൂടിനിൽക്കുന്ന അവസ്ഥയിൽ വെളിച്ചെണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളുണ്ടായതായി എവിടെയും പറയുന്നുമില്ല. മുട്ട, ഇറച്ചി പോലുള്ള കൊഴുപ്പേറിയ ഭക്ഷ്യവസ്തുക്കൾ, വ്യായാമക്കുറവ്, മാനസീക സമ്മർദ്ദങ്ങൾ ഏറിവരിക, അമിതമായ മാംസഭക്ഷണം, തൈറോയ്ഡ്, പാൻക്രിയാസ്, കരൾ, വൃക്ക എന്നിവയ്ക്കുണ്ടാകുന്ന രോഗങ്ങൾ തുടങ്ങി കൊളസ്‌ട്രോൾ കൂടുവാനുതകുന്ന സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരിക്കലും വെളിച്ചെണ്ണയുടെ ഉപയോഗം മനുഷ്യശരീരത്തിന് ഹാനികരമല്ലെന്നുതന്നെ പറയാം. ചില ജനിതക തകരാറുകളും, ആഹാരത്തിന്റെ അമിതോപയോഗവുമൊക്കെ വ്യക്തികളിൽ കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കും. കൊഴുപ്പിന്റെ മെറ്റാബോളിസത്തിൽ, ജനിതകതകരാറുളള വ്യക്തികളിൽ ഒരുപക്ഷെ വെളിച്ചെണ്ണ കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിച്ചേക്കാം എന്നുള്ളതും പറയാതെവയ്യ.
നമ്മൾ പപ്പടം  കാച്ചുവാനും, മറ്റു വറ സാധനങ്ങൾ ഉണ്ടാക്കുവാനും ഉപയോഗിക്കുന്ന അപൂരിതഅമ്ലങ്ങളുള്ള സസ്യഎണ്ണകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ഓരോ തവണത്തെ ഉപയോഗം കഴിയുമ്പോഴും എണ്ണ തവിട്ടു നിറമുള്ളതാകുന്നതുകൂടാതെ, കട്ടികൂടിയതും രുചിഭേദമുള്ളതുമായിത്തീരും. അപൂരിതഅമ്ലങ്ങൾ ഉയർന്ന ഊഷ്മാവിൽ കൂടിച്ചേർന്നു വാർത്തുളാകാരം പൂണ്ട് വലിയ തന്മാത്രാഭാരമുള്ള പദാര്ഥമായിത്തീരുന്നതാണ് ഇതിനു കാരണം. ഇത് അർബുദരോഗത്തിനുള്ള ഒരു പ്രധാനകാരണമായേക്കാം. എന്നാൽ വെളിച്ചെണ്ണയ്ക്ക് ഈ ദോഷമില്ല എന്നുള്ളത് എടുത്തുപറയേണ്ട ഒരു കാര്യംതന്നെയാണ്.

What is good about Coconut Oil?


coconut-oil-kerala

വെളിച്ചെണ്ണയുടെ ദോഷരാഹിത്യവും ഔഷധഗുണങ്ങളും ആയുർവേദാചാര്യന്മാർ വളരെമുമ്പുതന്നെ കണ്ടുപിടിച്ചിരുന്നു. അതുകൊണ്ടുതന്നെ ധാരാളം ആയുര്വേദമരുന്നുകളിൽ വെളിച്ചെണ്ണ മുഖ്യഘടകമായി ഉപയോഗിക്കാറുമുണ്ട്.


coconut-oil-recipes

വെളിച്ചെണ്ണ നാട്ടുചികിത്സയിൽ


നൊച്ചിയില, മഞ്ഞൾ, കൂവളത്തില, കള്ളിയില, എരുക്കില ഇവ സമം ഇടിച്ചുപിഴിഞ്ഞ നീരിൽ ദേവതാരംവെളുത്തുള്ളി ഇവ അരച്ചുകലക്കി വെളിച്ചെണ്ണയിൽ വെന്ത്, ചെറുചൂടോടെ ചെവിയിൽ ഒഴിച്ചാൽ ചെവിവേദന വിട്ടുമാറും.

ചെവിപ്പഴുപ്പിനു കൂവളത്തില ഇടിച്ചുപിഴിഞ്ഞനീരിൽ കൂവളത്തിന്റെ വേരരച്ചുചേർത്ത് വെളിച്ചെണ്ണയും സമം പാലും പഴിച്ചു പതവറ്റിച്ച് തലയിൽ തേക്കണം.

കുഞ്ഞങ്ങളിലെ വയറുവേദനയ്ക്ക് ഒരുതുടം തൊട്ടാവാടി നീരിൽ ഒരു അല്ലി വെളുത്തുള്ളി അരിഞ്ഞിട്ടു ഒരുതുടം വെളിച്ചെണ്ണ പാകപ്പെടുത്തിയെടുത്ത് ഇടയ്ക്കിടെ നാക്കിൽ തേച്ചുകൊടുത്താൽ ശമിക്കും.

കടുക്കാത്തോട്, തുളസിയില, കരിംജീരകം, ചെത്തിപ്പൂവ്, ചുവന്നുള്ളി എന്നിവ അരച്ചുചേർത്ത് വെളിച്ചെണ്ണ കാച്ചി തലയിൽ തേക്കുന്നത് വിട്ടുമാറാത്ത തുമ്മൽ ശമിക്കാൻ അത്യുത്തമമാണ് .

ചർമ്മരോഗങ്ങളുള്ളവർ, അമുക്കുരം നന്നായി ഉണക്കിപ്പൊടിച്ച് വെളിച്ചെണ്ണയിൽ പാകപ്പെടുത്തി ദേഹത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം കടലപ്പൊടി ഉപയോഗിച്ച് കഴുകിക്കളയുന്നതാണ് നല്ലത്.

തെങ്ങിന്റെ അടിഭാഗത്തുള്ള വേരെടുത്ത് ഉണക്കിപ്പൊടിച്ച് വെന്തവെളിച്ചെണ്ണയിൽ കാച്ചി ഉപയോഗിച്ചാൽ ത്വക്ക് രോഗങ്ങൾ ശമിക്കുന്നതായി പറയുന്നു.

കറ്റാർവാഴനീരിൽ  പകുതി വെളിച്ചെണ്ണ ചേർത്ത് കാച്ചി തേച്ചാൽ മുടിക്ക് നല്ല കറുപ്പുനിറം വരും. തലയ്ക്ക് നല്ല തണുപ്പ് കിട്ടുകയും ചെയ്യും.

pointes to be noted:


ശ്രദ്ധിക്കുക : നമ്മൾ വാങ്ങി ഉപയോഗിക്കുന്ന സസ്യ എണ്ണകളിൽ എത്രമാത്രം സസ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നുള്ളത് നമ്മൾ ശ്രദ്ധിക്കാഞ്ഞിട്ടാണ്. ഉദാഹരണത്തിന് സൂര്യകാന്തി എണ്ണ. എല്ലാവരും ഇപ്പോൾ അതിലോട്ടാണ് നീങ്ങിയിരിക്കുന്നത്. ഒരു കിലോ സൂര്യകാന്തിപ്പൂവിന്റെ കുരുവിനു ഏകദേശം മുന്നൂറു രൂപ (അതിൽ കൂടുതലോ) വിലവരും. നിങ്ങൾക്ക് ഗൂഗിളിൽ കയറി ചെക്ക് ചെയ്യാവുന്നതാണ്. 

How much sunflower seed costs?


ഒരു കിലോ സൂര്യകാന്തിയുടെ കുരുവിൽനിന്നു എത്രഗ്രാം എണ്ണകിട്ടുമെന്നു ചോദിച്ചാൽ നമ്മൾ വായപൊളിച്ചുനിൽക്കും. 400 ഗ്രാം എന്നുതന്നെ കരുതുക. അപ്പോൾ ഒരു ലിറ്റർ സൂര്യകാന്തി എണ്ണയ്ക്ക് (912 ഗ്രാം) ഏകദേശം 2 1/2 kg കുരു ആവശ്യമായി വരുന്നുണ്ട്. അഞ്ചുകിലോ കുരുവിനു മാർക്കെറ്റ് വിലവച്ച് നോക്കിയാൽ ഏകദേശം അഞ്ഞൂറുരൂപ. ഇനി നമ്മൾക്ക് മാർക്കെറ്റിൽ കിട്ടുന്ന സൂര്യകാന്തി എണ്ണയുടെ വില പരിശോധിക്കുക. നൂറ്റിയന്പത്തിനുള്ളിൽ നിൽക്കും എല്ലാ ബ്രാൻഡുകളും. അപ്പോൾ സൂര്യകാന്തി എണ്ണയിൽ ബാക്കിയുള്ളത് എന്താണ്.? പറയാം . പെട്രോളിയം വേസ്റ്റ്. ക്രൂഡ് ഓയിൽ പെട്രോളോ ഡീസലോ ഒക്കെ ആക്കിയതിനുശേഷമുളള വേസ്റ്റ് ആണ് ഈ എണ്ണകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് എന്നുള്ളത് പകൽപോലെ സത്യം (ലേഖകൻ വായിച്ചറിഞ്ഞതാണ്.. തെറ്റുണ്ടെങ്കിൽ തിരുത്തുക) അപ്പോൾ നമ്മുടെ മുറ്റത്തു നിൽക്കുന്ന നമ്മുടെ കേരവൃക്ഷത്തെക്കാൾ നമുക്ക് പ്രിയം പെട്രോളിയം വേസ്റ്റ് ആണ്. സൂര്യകാന്തിയുടെ എണ്ണ തൽസ്വഭാവത്തിൽ ഉപയോഗിച്ചാൽ ഒരുപക്ഷെ കൊളസ്‌ട്രോളിന്റെ അംശം കുറവായിരിക്കാം, അതിനെ കൂട്ടുകയില്ലായിരിക്കാം. പക്ഷേ .. നാം ഉപയോഗിക്കുന്നതോ?

How much oil comes from 1 kg of sunflower seeds?


വീട്ടിൽ തെങ്ങുള്ളവർക്ക് കൊപ്രയാക്കി നമ്മുടെ അടുത്തുള്ള മില്ലുകളിൽ കൊടുത്തു എണ്ണയാക്കി എടുത്താൽ അതുപയോഗിക്കുന്നതിനു കുഴപ്പമില്ലെന്നുതന്നെ പറയാം . പ്രിസർവേറ്റിവ്‌സുകൾ ചേർക്കുമ്പോൾ വെളിച്ചെണ്ണയുടെ ഘടനയിൽ ഉണ്ടാവുന്ന മാറ്റവും ഒരുപരിധിവരെ രോഗകാരണമാകാം. വെളിച്ചെണ്ണ പച്ചയ്ക്കുതന്നെ ചോറിലും മറ്റു കറികളിലും ചേർത്തുപയോഗിച്ചിരുന്ന നമ്മുടെ അപ്പനപ്പൂപ്പന്മാർ നൂറുവയസ്സിലധികം രോഗങ്ങളൊന്നുമില്ലാതെ ജീവിച്ചിരുന്നതും ഇത്തരുണത്തിൽ ഓർക്കാം.



1 comment:

  1. Casino Las Vegas - MapYRO
    The Wynn Hotel 용인 출장마사지 is a high-end resort and casino located on the Las Vegas Strip in 문경 출장샵 Paradise, Nevada. 의왕 출장샵 It is the 충주 출장마사지 tallest building in all of 김제 출장안마

    ReplyDelete

Powered by Blogger.