Header Ads

NATURAL REMEDY FOR HAIR FALL മുടികൊഴിച്ചിലിനു പ്രകൃതിദത്തമായ പ്രതിവിധികൾ

NATURAL REMEDY FOR HAIR FALL മുടികൊഴിച്ചിലിനുപ്രകൃതിദത്തമായ പ്രതിവിധികൾ 

hair-fall

മുടികൊഴിച്ചിൽ സ്ത്രീകളും പുരുഷന്മാരും ഒരേപോലെ അനുഭവിക്കുന്ന ഒരു അവസ്ഥയാണ്.ഇതിനു പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല. ജീവിതത്തിൽ എല്ലാതരത്തിലുള്ളവരെയും ഇതുപോലെയുള്ള രോഗങ്ങൾ അലട്ടുന്നതായിക്കാണാം.

മുടികൊഴിച്ചിലിനുള്ള കാരണങ്ങൾ എന്തൊക്കെ ?


വിറ്റാമിന്റെ കുറവ്, അമിതമായ സ്ട്രെസ്, ശസ്ത്രക്രിയ, ഗര്ഭാവസ്ഥയിലുണ്ടാകുന്ന ഹോർമോൺ വ്യത്യാസങ്ങൾ, ഗുരുതരമായ രോഗങ്ങൾ, അനീമിയ, പ്രോട്ടീന്റെ കുറവ്, ചിലതരം ചികിത്സയുടെ തിക്തഫലങ്ങൾ, കൂടാതെ പാരമ്പര്യം ഇവയൊക്കെയാണ് മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങൾ.കാരണങ്ങൾ കണ്ടെത്തിയാവണം ചികിത്സിക്കേണ്ടത്.

ഓരോദിവസവും നൂറുകണക്കിന് ഹെയർ ഓയിലുകൾ മാർക്കെറ്റിലെത്തുന്നുണ്ട്. അവയൊന്നുംതന്നെ മുടികൊഴിച്ചിലിനുള്ള ശാശ്വത പരിഹാരമല്ലെന്നുള്ളത് ആദ്യമേതന്നെ മനസിലാക്കുക. പരസ്യങ്ങളിൽ വഞ്ചിതരാകിതിരിക്കുക എന്നുള്ളതാണ് ആദ്യത്തെ പടി. ചില കമ്പനികൾ അവരുടെ പ്രോഡക്റ്റ് നാലുമാസം ഉപയോഗിച്ചാൽ നല്ലഗുണം ചെയ്യുമെന്ന് പറയുമ്പോൾ, അവർ നാലുമാസത്തേക്കുള്ള ഒരു ഉപഭോക്താവിനെ കണ്ടെത്തിക്കഴിഞ്ഞു എന്നുമാത്രം വിചാരിച്ചാൽമതി. ഇനി അതൊക്കെ ഉപയോഗിച്ചിട്ട് ഗുണമുണ്ടായില്ലെങ്കിൽ നമ്മളാരും കമ്പനിക്കെതിരായിട്ട് ഒരു കേസിനും പോകാറില്ല. ഇനി പോയാലും അതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നുംതന്നെ ഉണ്ടാവാനും പോകുന്നില്ല.

മുടികൊഴിച്ചിൽ കുറയ്ക്കുവാനുതകുന്ന പ്രകൃതിദത്തമായ ചില പൊടിക്കൈകൾ


തേങ്ങാപ്പാൽ

coconut-milk


ന്യൂട്രിയന്റ്സിന്റെ കലവറതെന്നെയാണ് തേങ്ങാപ്പാൽ. ഇത് തലയിൽ മസ്സാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും.

പേരയില


guava-juice


പേരയിലയും മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ഒരു ഘടകമാണ്. അതിനായി പേരയില ജ്യുസ് തയ്യാറാക്കി ഉപയോഗിക്കുക.

പേരയില ജ്യൂസ്

 
ഒരുലിറ്റർ വെള്ളത്തിൽ കുറച്ച് പേരയില ഇട്ടതിനുശേഷം ഇരുപത് - ഇരുപത്തിയഞ്ച് മിനിറ്റ് നന്നായി തിളപ്പിക്കുക. പേരയില ജ്യൂസ് തണുത്തതിനുശേഷം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഒരുമണിക്കൂറിനുശേഷം കഴുകിക്കളയാം. പേരയില ജ്യൂസ് രാത്രിമുഴുവൻ തലയോട്ടിയിൽ പുരട്ടിവയ്ക്കുനന്നതും നല്ലഗുണം ചെയ്യും. പേരയിലയിലെ വിറ്റാമിന് ബി ആണ് ഇതിനു സഹായിക്കുന്നത്. ഇത് കുറച്ചുനാൾ ചെയ്താൽ മുടികൊഴിച്ചിൽ പൂർണ്ണമായും നിൽക്കും.

 എണ്ണകൊണ്ടുള്ള മസ്സാജ്


തലയോട്ടിയിൽ എണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്താൽ, തലയോട്ടിയിലെ രക്തയോട്ടം കൂടുകയും അതുകൊണ്ടുതന്നെ മുടികൊഴിച്ചിൽ കുറയുകയും ചെയ്യും.
ഇതിനായി ഒലിവ് ഓയിൽ, വെളിച്ചെണ്ണ, ബദാം ഓയിൽ, കടുകെണ്ണ എന്നിവയിൽ ഏതെങ്കിലുമൊന്ന് പരീക്ഷിക്കാവുന്നതാണ്.

മുട്ടയുടെ വെള്ള


മുട്ടയുടെ വെള്ള പതിവായി തലയിൽ തേച്ചുപിടിപ്പിക്കുന്നത് മുടികൊഴിച്ചിൽ തടയാൻ വളരെ നല്ലൊരുമാർഗ്ഗമാണ്.

 ചെമ്പരത്തി, കറ്റാർവാഴ

chemparathi


ചെമ്പരത്തിയും കറ്റാർവാഴയും കൊണ്ട് വീട്ടിൽ തയ്യാറാക്കുന്ന ഷാംപുവും മുടിക്ക് വളരെ ഗുണം ചെയ്യുന്നതാണ്.

aloe-vera


അമിതഭക്ഷണം


overeating


വറുത്തതും പൊരിച്ചതുംകടയിൽനിന്ന് വാങ്ങുന്നതുമായ ഭക്ഷണങ്ങൾ എല്ലാംതന്നെ ശരീരത്തിനുംമുടിക്കും ഹാനികരമാണ്.പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക.


ഇത്തരം ചെറിയകാര്യങ്ങൾ ശ്രദ്ധിക്കുവാൻ നമുക്കു സാധിച്ചാൽ മുടികൊഴിച്ചിൽ ഒരുപരിധിവരെയെങ്കിലും നമുക്ക് തടയുവാൻ സാധിക്കും.


ഈ ടിപ്സ് നിങ്ങൾക്കിഷ്ടപ്പെട്ടെങ്കിൽ താഴെ കമെന്റ് ബോക്സിൽ നിങ്ങളുടെ അഭിപ്രായങ്ങൾ കുറിക്കുക. ഷെയർ ചെയ്യാനും മറക്കരുത്.

No comments:

Powered by Blogger.