Header Ads

നിങ്ങൾക്ക് വയറ് കൂടുതലാണോ? കുറയ്ക്കാൻ ഒരെളുപ്പവഴി

നിങ്ങൾക്ക് വയറ് കൂടുതലാണോ? കുറയ്ക്കാൻ ഒരെളുപ്പവഴി 

big-bellies
നിങ്ങൾക്ക് വയറ് കൂടുതലാണോ? കുറയ്ക്കാൻ ഒരെളുപ്പവഴി 

മലയാളികളിൽ അടുത്തിടെയായി കണ്ടുവരുന്ന ഒരു പ്രത്യേകതയാണ്, 30 വയസ്സിനുമുകളിലുള്ള മിക്കവാറും എല്ലാവര്ക്കും അല്പം വയറു കൂടുതലായിരിക്കും. ഇതിൽ ആൺപെൺ വ്യത്യാസമില്ല. പ്രത്യേകിച്ച് സിസേറയിൻ കഴിഞ്ഞ സ്ത്രീകളാണെങ്കിൽ ചോദിക്കുകയും വേണ്ട.

ഈ വയറുകുറയ്ക്കാൻ ചെയ്തുനോക്കാത്ത പണികളൊന്നുമുണ്ടാവില്ല. എന്നാൽ ഫലമോ ശൂന്യം. 

എന്നാൽ ഒരു പ്രത്യേകരീതിയിലുള്ള ചായ ദിവസവും രണ്ടുനേരം കുടിച്ചാൽ വളരെപ്പെട്ടെന്നു വയറു കുറയ്ക്കാൻ കഴിയുമെന്ന് ആയുർവേദത്തിൽ പറയുന്നു. അതെന്താണെന്നു നോക്കാം 


ഒരു ലിറ്റർ വെള്ളത്തിൽ, ഒരു ടീസ്പൂൺ ജീരകം, ഒരു ടീസ്പൂൺ കരിംജീരകം, ഒരു ചെറിയ ഇഞ്ചി അരിഞ്ഞത് ഇവയെല്ലാമിട്ട് പതിനഞ്ചുമിനിറ്റോളം ചെറുതീയിൽ തിളപ്പിക്കുക. അതിനുശേഷം ഏകദേശം അഞ്ചുമിനിറ്റോളം അങ്ങനെതന്നെ വച്ചിട്ട് അരിച്ചെടുക്കുക. 


ദിവസവും ഉണർന്നയുടൻ ഇതിലല്പം കഴിക്കുക. ഉറങ്ങുന്നതിനുമുന്പും. എന്നിട്ടു നിങ്ങളുടെ വയറിന്റെ ഷേപ്പിലുണ്ടാകുന്ന വ്യത്യാസങ്ങൾ ശ്രദ്ധിക്കുക. കുറച്ചുനാൾ ഈ രീതി തുടർന്നുപോയാൽ തീർച്ചയായും ചാടിയ വയർ കുറയുമെന്നാണ് പറയുന്നത്. 

പ്രമേഹമുള്ളവർക്കും, തൈറോയ്ഡ് ഉള്ളവർക്കും, കിഡ്‌നി സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും ഈ ടീ കുടിക്കാവുന്നതാണ്.



cumin-seeds
നിങ്ങൾക്ക് വയറ് കൂടുതലാണോ? കുറയ്ക്കാൻ ഒരെളുപ്പവഴി 
ഇതിൽ പറഞ്ഞിരിക്കുന്ന ജീരകം നല്ലജീരകമാണ് (കറികൾക്ക് ഉപയോഗിക്കുന്ന). ജീരകം നിങ്ങളുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നു. ദഹനശക്തി വർധിപ്പിക്കുന്നു. ഈ ജീരകത്തിൽ ഹിസ്റ്റിഡിൻ അമിനോ ആസിഡ് ഉണ്ട്. അത് തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു. 

black-cumin
നിങ്ങൾക്ക് വയറ് കൂടുതലാണോ? കുറയ്ക്കാൻ ഒരെളുപ്പവഴി 

കരിംജീരകം പച്ചമരുന്നുകടകളിലാണ് സാധാരണ വാങ്ങാൻ കിട്ടുന്നത്. കരിംജീരകത്തിനു ഒന്നല്ല ഒരായിരം ഗുണങ്ങളുണ്ട്. നല്ലൊരു വിഷഹാരിയാണ്. മിക്കവാറും എല്ലാ ആയുര്വേദമരുന്നുകളുടെ കൂട്ടിലും ഉപയോഗിക്കുന്ന വസ്തുവാണ്. 



ginger
നിങ്ങൾക്ക് വയറ് കൂടുതലാണോ? കുറയ്ക്കാൻ ഒരെളുപ്പവഴി 

ഇഞ്ചിക്ക് അസിഡിറ്റി കുറയ്ക്കുകയും, അലർജി കുറയ്ക്കാനും, ഫാറ്റ് കുറയ്ക്കാനുമുള്ള കഴിവുണ്ട്. 


(അറിവുകൾ പങ്കുവയ്ക്കുക മാത്രമാണ് ഉദ്ദേശം.. ഈ മൂന്നുവസ്തുക്കളോടും എന്തെങ്കിലും തരത്തിലുള്ള അല്ലെർജിയുള്ളവർ ഇത് ഉപയോഗിക്കാതിരിക്കുക)

ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഈ പോസ്റ്റിനുതാഴെമാത്രം കുറിക്കുക. കൂടുതലായി നിങ്ങൾക്കെന്തെങ്കിലും പറയാനോ, മറ്റെന്തെങ്കിലും പ്രതിവിധികൾ നിർദ്ദേശിക്കാനോ ഉണ്ടെങ്കിൽ അതുമാവാം)

No comments:

Powered by Blogger.