Header Ads

ഉപ്പ് - വില്ലനും ഒപ്പം ഹീറോയും -CONTROL SALT IN YOUR DAILY ROUTINE

ഉപ്പ് - വില്ലനും ഒപ്പം ഹീറോയും -CONTROL SALT IN YOUR DAILY ROUTINE




ഉപ്പ് എത്രത്തോളം കഴിക്കാം
?


മനുഷ്യന് വായും വെള്ളവുംപോലെതന്നെ അത്യാവശ്യമുള്ള ഒരു ഘടകമാണ് ഉപ്പ് എന്നൊരു ധാരണ പൊതുവേയുണ്ട്. മിക്കവാറും എല്ലാ ഭക്ഷ്യവസ്തുക്കളിലെ നാം ഉപ്പു ചേർക്കാറുണ്ട്. രുചി കൂട്ടുവാനും സ്വാദിഷ്ടമാക്കുവാനും വേണ്ടിയാണത് ചെയ്യുന്നത്. ഉപ്പ് ശരീരത്തിൽ വേണ്ടത്രയില്ലെങ്കിൽ പല രോഗങ്ങളും ഉണ്ടാവുമെന്നൊരു ധാരണയും പ്രചലിതമാണ്. എന്നാൽ പക്ഷിമൃഗാദികൾക്ക് ഉപ്പുചേർത്ത ആഹാരം ഇഷ്ടമല്ല എന്നുള്ളതും ഇത്തരുണത്തിൽ ഓർക്കണം. അതുപോലെതന്നെ നീര്, രക്തസമ്മര്ദം, മഞ്ഞപ്പിത്തം, മഹോദരം തുടങ്ങിയ രോഗാവസ്ഥയിൽ ഉപ്പു വർജ്ജിക്കുവാനും ആവശ്യപ്പെടാറുണ്ട്.

What are the low sodium foods?


എന്നാൽ ഉപ്പ് ശരീരത്തിലെത്തിയാൽ പല അവയവങ്ങളുടെയും ജോലിഭാരം കൂടും എന്നുള്ള വസ്തുത അറിയാമോ ? നമ്മൾ ആഹാരത്തോടൊപ്പം കഴിക്കുന്ന ഉപ്പ്, പ്രധാനമായും, മൂത്രാശയം, ത്വക്ക് എന്നിവയിലൂടെയാണല്ലോ പുറന്തള്ളപ്പെടുന്നത്. അതുകൊണ്ടുതന്നെ കൂടുതലായി കഴിക്കുന്ന ഉപ്പ് വൃക്കയുടെ കാര്യക്ഷമത കുറയ്ക്കുവാനും അതിനു ക്ഷീണം വരുത്തുമാനുമിടനാല്കും എന്നതും ഓർക്കണം. ഇത് ത്വക്കിന്‌ കൂടുതൽ ജോലിഭാരം ഉണ്ടാക്കിവയ്ക്കുന്നു. കൂടാതെ ദഹനപ്രക്രിയയെയും ഇത് തടസ്സപ്പെടുത്താറുണ്ട്. പ്രൊറ്റീന്റെ ദഹനത്തിന് ഉപ്പ് ഒരു പ്രതികൂലഘടകമാണെന്നുള്ളത് തെളിയിക്കപ്പെട്ട സത്യമാണ്.

കൂടാതെ, ഞരമ്പുകളെ ഉത്തേജിപ്പിക്കുകവഴി ഉപ്പ് ഉറക്കകുറവിനു വഴിതെളിക്കുന്നു. അതിനാൽ ഉറക്കം വേണ്ടത്രയില്ലാത്തവർ ഉപ്പിന്റെ അളവ് കുറയ്ക്കുകതന്നെ വേണം. ഹൃദ്രോഗികൾ ഉപ്പു കുറയ്ക്കുന്നത് ഹൃദയത്തിന്റെ അധ്വാനഭാരം കുറയ്ക്കുവാൻ സഹായിക്കുന്നു.

What are the high sodium foods?


ഇതൊക്കെ ഉപ്പിന്റെ ചില കാര്യങ്ങൾ . എന്നുവച്ച് ഉപ്പ് പൂർണ്ണമായും ഉപേക്ഷിക്കപ്പെടേണ്ട ഒരു വസ്തുവാണെന്ന് കരുതരുത്. മറിച്ച് ഉപ്പിന്റെ ഉപയോഗക്രമങ്ങളിലുള്ള വ്യത്യാസം വരുത്തലാണ് ഇത്തരുണത്തിൽ അഭികാമ്യം. സംസ്കരിച്ച് വിപണിയിലെത്തുന്ന ഭക്ഷണങ്ങൾ, ടിന്നിലടച്ച് വിതരണംചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ, ഫാസ്റ്റ് ഫുഡ് എന്നിവ എത്രകണ്ട് ഉപേക്ഷിക്കാമോ അത്രകണ്ട് ശരീരത്തിന് അത് ഗുണം ചെയ്യുമെന്നുമാത്രം പറയാം.

ഉപ്പിലിട്ടവ, അച്ചാറുകൾ, നാമകീന്സ്, ഉപ്പുപുരട്ടിയ ഉണക്കമത്സ്യങ്ങൾ, പപ്പടം, വേഫറുകൾ എന്നിവ മിതമായ അളവുകളിൽ  മാത്രം  ഉപയോഗിക്കുക. നമുക്കാവശ്യമുള്ള ഉപ്പിന്റെ അളവിൽ ഒരുപരിധിവരെ പച്ചക്കറികളിലൂടെ നമ്മുടെ ശരീരത്തെത്തുന്നുണ്ട്  എന്നതും ഓർക്കേണ്ടതാണ്.  സംസ്കരിച്ച ഭക്ഷ്യവസ്തുക്കളിൽ ഉപ്പും, പ്രിസർവേറ്റിവ് എന്നപേരിൽ രാസവസ്തുക്കളും അത്യധികം അടങ്ങിയിട്ടുണ്ട് എന്നുള്ളതിനാൽ, വര്ജിക്കുന്നതുതന്നെയാണ് ഉത്തമം.
ഉപ്പ് കൂടുതലായി കഴിക്കുമ്പോൾ ശരീരം കൂടുതൽ വെള്ളം ഉപയോഗിച്ച് അതിനെ അറിയിക്കാൻ ശ്രമിക്കും. ഇത് രക്തക്കുഴലുകളിൽ സമ്മർദ്ദം ചെലുത്തുകയും ബ്ലഡ് പ്രഷർ കൂടാൻ ഇതൊരു കാരണമാണ്. പിന്നീട് അമിതമായ ഉപ്പിന്റെ ഉപയോഗത്തിലൂടെ രക്തധമനികൾക്ക് ബലക്ഷയമുണ്ടാവുകയും രക്തത്തിന്റെ സുഗമമായ ഒഴുക്കിനെ അത് സാരമായി ബാധിക്കുകയും ചെയ്യും . ഏതാണ്ടെല്ലാത്തരം ക്രോണിക്ക് ഡിസീസസുകളിലും ഉപ്പാണ് പ്രധാന വില്ലൻ. തടികൂടാനും ഉപ്പ് പ്രധാനപ്പെട്ട ഒരു കാരണമാണ്.
eat-less-salt

അതുകൊണ്ടുതന്നെ ഉപ്പിന്റെ അളവ് കൂടാതിരിക്കാനും, എന്നാൽ ഒരു പരിധിവരെ കുറയാതിരിക്കാനും ശ്രദ്ധിക്കുന്നതാണ് ഉത്തമം

No comments:

Powered by Blogger.