നമ്മുടെ അടുക്കളത്തന്നെ ഒരു ബ്യൂട്ടിപാർലർ ആക്കിമാറ്റാം
നമ്മുടെ അടുക്കളത്തന്നെ ഒരു ബ്യൂട്ടിപാർലർ ആക്കിമാറ്റാം
![]() |
പ്രകൃതിദത്തമായ സൗന്ദര്യവർദ്ധക സാമഗ്രികളിലേക്കാണ് ഇപ്പോൾ നമ്മടെ സ്ത്രീകൾ തിരിഞ്ഞിരിക്കുന്നത്. അതുവളരെ നല്ലൊരു കാര്യവുമാണ്. കൃത്രിമ കെമിക്കലുകൾ സൗന്ദര്യം കൂട്ടുന്നതിനുപകരം, നമ്മുടെ ത്വചയുടെ പ്രായം കൂട്ടുകയാണ് എന്ന് മനസ്സിലാക്കിയിട്ടുണ്ട് അവർ. എങ്കിലും ബ്യൂട്ടിപാർലറുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ നേരിയ കുറവുപോലുമില്ലെന്നുള്ളത് മറ്റൊരു വസ്തുത.
അങ്ങനെയുള്ള അടുക്കളസംബന്ധമായ കുറെയധികം നാട്ടറിവുകൾ ഇവിടെ പങ്കുവയ്ക്കുന്നു.
വരണ്ടചർമ്മത്തിന്
നമ്മുടെ അടുക്കളയിൽ സുലഭമായ തേൻ, പാല്, മഞ്ഞൾ എന്നിവചേർത്ത് നല്ലൊരു ക്ലൻസർ തയ്യാറാക്കാം. നിശ്ചിത അളവിൽ ഇവ മൂന്നുമെടുത്തു മിക്‌സുചെയ്യുക. ഇത് വൃത്താകൃതിയിൽ മുഖത്തും, കഴുത്തിലും തേച്ച് മസ്സാജ് ചെയ്യുക. അല്പനേരത്തിനുശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക.
തൈരും കൊക്കോപ്പൊടിയും ഓരോ ടീസ്പൂൺ വീതമെടുക്കുക. അതിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിനുശേഷം കഴുകിക്കളയുക.
മുടിയുടെ സംരക്ഷണം
ഷാംപൂ മാർകെറ്റിൽനിന്നു വാങ്ങുകയാണെങ്കിൽ സൾഫേറ്റ് ചേർക്കാത്തതു നോക്കിവാങ്ങുക. അല്ലെങ്കിൽ നമ്മുടെ അടുക്കളയിൽത്തന്നെ നല്ലൊരു ഷാംപൂ തയ്യാറാക്കിയെടുക്കാം. ഉലുവ, പുതിനയില, നാരങ്ങാനീര്, മുൾത്താണിമിട്ടി എന്നിവ ശുദ്ധജലവുമായി ചേർത്ത് നല്ലൊരു ഷാംപൂ വീട്ടിൽത്തന്നെയുണ്ടാക്കാം. എണ്ണമയമുള്ള മുടിയുള്ളവർക്ക് വളരെ ഫലപ്രദമാണിത്.
താരൻ അകറ്റാൻ
ഒരു ടീസ്പൂൺ ബേക്കിങ് സോഡാ, അര ടീസ്പൂൺ പട്ട പൊടിച്ചത്, രണ്ടു ടീസ്പൂൺ ഒലിവെണ്ണ സമാസമം കലർത്തി തലയോട്ടിയിലും, മുടിയുടെ വേരുകളിലും സാവധാനം തേച്ചുപിടിപ്പിച്ച് മസ്സാജ് ചെയ്യുക. അല്പസമയം ഈ നില തുടർന്നതിനുശേഷം, മുകളില്പറഞ്ഞതുപോലെ തയ്യാറാക്കിയ ഷാപൂവോ. മാർക്കെറ്റിൽനിന്നു കിട്ടുന്ന വീര്യംകുറഞ്ഞ ഷാമ്പൂവോ ഉപയോഗിച്ചു കുളിക്കാം. താരന് നല്ല ശമനമുണ്ടാകും. ഷാംപൂ തിരഞ്ഞെടുക്കുമ്പോൾ ബേബി ഷാംപൂ ആയിരിക്കാൻ ശ്രദ്ധിക്കുക.
ചെറുതായി ചൂടാക്കിയ ആട്ടിയ വെളിച്ചെണ്ണ ശിരോചർമ്മത്തിൽ തേച്ചുപിടിപ്പിക്കുക. അൽപനേരം മസ്സാജ് ചെയ്തതിനുശേഷം ചെറുചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ നനുത്ത ടവൽ കൊണ്ട് മൂടിക്കെട്ടിവയ്ക്കുക. വെളിച്ചെണ്ണയ്ക്ക് പകരം ഒലിവെണ്ണയോ, എള്ളെണ്ണയോ ഉപയോഗിക്കാം. ഒരുമണിക്കൂറിനുശേഷം കഴുകിക്കളയാം.
ചർമ്മത്തിന് തിളക്കം കൂട്ടാൻ
ഒരു മുട്ടയുടെ വെള്ളയും, നാരങ്ങാനീരും ഒരു ടീസ്പൂൺ തേനും കൂട്ടിയോജിപ്പിച്ച് മുഖത്ത് തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിനുശേഷം തണുത്തവെള്ളത്തിൽ കഴുകിക്കളയുക. മുഖചർമ്മത്തിനു കാന്തി വർദ്ധിക്കും
ശേഷം അടുത്തതിൽ..............
No comments: